WhatsApp GroupJoin Now
Telegram GroupJoin Now
Posts

Latest Kerala Jobs 2026 – Video Stringer, Guest Lecturer & Engineer Vacancies Apply Now

 വീഡിയോ സ്ട്രിംഗർ, ഗസ്റ്റ് ലക്ചറർ, എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം

വീഡിയോ സ്ട്രിംഗര്‍ അപേക്ഷ ക്ഷണിച്ചു ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. 

ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം.നിശ്ചിത യോഗ്യത ഉള്ളവർ അപേക്ഷകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാർക്ക് അവന്യു റോഡ്, പിൻ-682011 എന്ന വിലാസത്തിൽ ജൂണ്‍ 15 ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരങ്ങള്‍ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്ന് ലഭിക്കും. dio.ekm@gmail.com യോഗ്യതകളും നിബന്ധനകളും

  • വിഷ്വല്‍സ് വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടായിരിക്കണം.

  • പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ് ടോപ് സ്വന്തമായി ഉണ്ടായിരിക്കണം.

  • എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി കണക്കാക്കും.

  • ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക് പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

  • പരിപാടി നടന്ന് അരമണിക്കൂറിനുള്ളിൽ വാട്സാപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിഷ്കർഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നൽകണം.

  • അപേക്ഷകർ എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം.

  • സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം.

  • പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് തന്നെ വീഡിയോ അയയ്ക്കുന്നതിനുള്ള മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം.

  • ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.

ഗസ്റ്റ് ലക്ചറർ നിയമനം തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് വിഭാഗത്തിൽ വർക്ക്‌ലോഡ്‌ പ്രകാരം ഉണ്ടായേക്കാവുന്ന അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക ദിവന വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നതിനുള്ള പരീക്ഷ/കൂടിക്കാഴ്ച ജൂൺ 23 നും 

ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക ദിവന വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 24 നും രാവിലെ 10 ന് നടക്കും. 

താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in. എഞ്ചിനീയർ തസ്തികയിലേക്ക് വിമുക്തഭടന്മാർക്ക് അവസരം കൊച്ചിയിലെ ഫെർട്ടിലൈസേഴ്സ് ആൻ്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (ഫാക്‌ട്) കെമിക്കൽ എഞ്ചിനീയർ തസ്തികയിലെ താല്കാലിക ഒഴിവിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ www.fact.co.in എന്ന വെബ്സൈറ്റ് വഴി 18 ന് പകൽ 11 മണിക്ക് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റൗട്ടും ഉദ്യോഗാർത്ഥികൾ അനുബന്ധ രേഖകളും സഹിതം 18 ന് ഉദ്യോഗമണ്ഡലിലെ ഫെഡോ ബിൽഡിംഗിലുള്ള ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെൻ്റിൽ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം

Post a Comment