WhatsApp GroupJoin Now
Telegram GroupJoin Now

അങ്കണവാടിയിൽ മുതൽ വിവിധ അവസരങ്ങൾ

10th Jobs12th StdAny Degree JobsAssistant ProfessorBachelor DegreeDegree JobDegree JobsGOVERNMENT JOBSGovt JobsJob FairKerala Govt JobsMedical Officer


അങ്കണവാടിയിൽ മുതൽ വിവിധ അവസരങ്ങൾ.

തിരൂർ അഡീഷണൽ ഐ.സി.ഡി.എസിലെ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്  ഹെൽപ്പർ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും 01.01.2026ന് 18നും 46നും ഇടയ്ക്ക് പ്രായമുള്ളവരുമായ വനിതകൾ ആയിരിക്കണം.

എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി ജയിക്കാത്തവരുമായവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്നുവർഷവും ടി തസ്തികകളിൽ മിനിമം ഒരു വർഷമെങ്കിലും സേവന പരിചയമുള്ളവർക്ക് ആനുപാതികമായും ഉയർന്ന പ്രായ പരിധിയിൽ (പരമാവധി മൂന്ന് വയസ് വരെ) ഇളവും ലഭിക്കും.

നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 2026 മാർച്ച് 5 വൈകിട്ട് 5ന് മുമ്പ് തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് ആലത്തിയൂർ, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പ്രസ്തുത വാർഡിൽ സ്ഥിരതാമസമാണെന്ന് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ, പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ് എന്നിവ ഹാജരാക്കണം.

2) കുടുംബശ്രീയിൽ കരാർ നിയമനം.

കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ/ ബി.എസ്.സി/ ബി.കോം ഡിഗ്രിയാണ് യോഗ്യത. സർക്കാർ പബ്ലിസിറ്റി ഓർഗനൈസേഷനിലോ/ പ്രൈവറ്റ് ഓർഗനൈസേഷനുകളിലെ പബ്ലിസിറ്റി ഡിപ്പോർട്ട്മെന്റിലോ/ ന്യൂസ്പേപ്പർ ന്യൂസ് ഏജൻസികളിലെ എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം.

 പ്രായപരിധി 31.01.2026ന് 35 വയസ് കവിയരുത്. വേതനം പ്രതിമാസം 32,550 രൂപ. അപേക്ഷകൾ മാർച്ച് 10 വൈകിട്ട് 5നകം www.cmd.kerala.gov.in മുഖേന ഓൺലൈനായി സമർപ്പിക്കണം.

3) ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്.

വെളിയം പടിഞ്ഞാറ്റിൻകരയിൽ പ്രവർത്തിക്കുന്ന കൊട്ടാരക്കര ഗവൺമെന്റ് ഐ.ടി.ഐയിൽ വർക്ക്ഷോപ്പ് കാൽക്കുലേഷൻ ആൻഡ് സയൻസ്, എൻജിനിയറിംഗ് ഡ്രോയിങ്, എംപ്ലോയബിലിറ്റി സ്കിൽ വിഷയങ്ങളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭിമുഖം 25 ന് രാവിലെ 11 ന് ഐ.ടി.ഐയിൽ വച്ച് നടക്കും. എംബിഎ/ബിബിഎ/ ബിരുദം/ ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ/ ബിവോക്/ എ.ഐ.സി.ടി.ഇ/ യുജിസി അംഗീകരിച്ച എൻജിനിയറിങ് കോളേജിൽ നിന്നും എൻജിനിയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

Post a Comment